വഞ്ചിയൂര്‍ കോടതിയില്‍ വനിത ജഡ്ജിയെ അഭിഭാഷകര്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതികരണവുമായി വനിത കമ്മീഷന്‍. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വനിത കമ്മീഷന്‍. ജുഡീഷ്യറിയില്‍ പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു. ജുഡീഷ്യറി വിഷയം ഗൗരവമായി പരിഗണിക്കണം എന്നും കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍.