തിരുവനന്തപുരം: ഷെയിന്‍ നിഗത്തിനെ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ രാജീവ് രവി രംഗത്ത്. ഷയ്നിനെതിരെ നടക്കുന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷെയിനിനെ പോലൊരു നടനെ ആര്‍ക്കും വിലക്കാനാകില്ലെന്നും വിലക്കുകയാണെങ്കില്‍ ഷെയിന്‍ നിഗത്തെ വച്ച്‌ സിനിമ ചെയ്യുമെന്ന് സംവിധായകന്‍ രാജീവ് രവി അറിയിച്ചു.

തന്റെ അസിസ്റ്റന്റാകണമെന്ന് മുമ്ബ് ഷെയിന്‍ പറഞ്ഞിട്ടുണ്ടൈന്നും അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ കൂടെ നിര്‍ത്തി അസിസ്റ്റന്റാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷെയ്നിന്റെ പ്രായം വെറും 22 വയസ്സാണെന്നതു നിങ്ങളോര്‍ക്കണം, ചെറിയ പയ്യനാണ്. സെറ്റില്‍ അവന്‍ അച്ചടക്കമില്ലാതെ പെരുമാറിയിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്. താരത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ ന്യായീകരിക്കില്ല പക്ഷേ അതിന്റെ പേരില്‍ വിലക്കേണ്ട ആവശ്യമില്ല.

ഇപ്പോള്‍ വിലക്കുമെന്ന് പറയുന്നവര്‍ പോലും ഷെയിനിനെ വച്ച്‌ സിനിമ ചെയ്യുമെന്നും രാജീവ് പറയുന്നു. വളരെ കഴിവുള്ള ഒരു നടനാണ് ഷെയിന്‍. അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് രാജീവ് പറയുന്നു. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയിലാണ് ഷെയിന്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുന്നത്.