കൊച്ചിയില്‍ വെച്ച്‌ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് കൈമാറാനാകില്ലെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇരയുടെ സ്വകാര്യത മാനിക്കണമെന്ന് പറഞ്ഞ കോടതി ദൃശ്യങ്ങള്‍ ദിലീപിന് പരിശോധിക്കാമെന്നും പറഞ്ഞിരുന്നു. നടിയുടെ സ്വകാര്യതയെ മാനിച്ച്‌ സുപ്രീംകോടതി പുറപ്പെടുവിച്ച ഈ വിധി ദിലീപിന് എല്ലാം കൊണ്ടും അനുകൂലമാണെന്നാണ് സംവിധായകന്‍ വ്യാസന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ദൃശ്യങ്ങള്‍ കൊടുക്കാന്‍ കോടതി വിധിച്ചിരുന്നെങ്കില്‍ ദിലീപ് പെട്ടേനെ എന്നാണ് വ്യാസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കാരണം ദിലീപിന് കിട്ടുന്ന പകര്‍പ്പ് ദിലീപ് പോലും അറിയാതെ ലീക്കാവുമെന്ന കാര്യം ഉറപ്പാണെന്നും അങ്ങനെ ദൃശ്യങ്ങള്‍ ലീക്ക് ആയാല്‍ ദിലീപ് അകത്താകുമല്ലൊ എന്നുമാണ് വ്യാസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വ്യാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

കോടതി വിധി ദിലീപിന് എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്.ദിലീപിനു എല്ലാം കൊണ്ടും അനുക്കുലമാണു ഈ വിധി,ഒന്ന് കോടതി ദൃശ്യങ്ങള്‍ കൊടുക്കാന്‍ വിധിച്ചിരുന്നെങ്കില്‍ ദിലീപ് പെട്ടേനെ, ദിലീപിനുകിട്ടുന്ന പകര്‍പ്പ് ദിലീപ് പോലും അറിയാതെ ലീക്കാവുമെന്നുറപ്പാണു(ആരായിരിക്കുമതിനുപിന്നിലെന്ന് ഊഹിക്കാമല്ലൊ)ദൃശ്യങ്ങള്‍ ലീക്കായാല്‍ ദിലീപ് അകത്താകുമല്ലൊ?രണ്ട് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി ദിലീപിനു അനുവാദം കൊടുത്തീട്ടുണ്ട്‌അതായത് ദിലീപ് സംശയിക്കുന്നത് പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാന്‍ സുവര്‍ണ്ണാവസരമാണു കോടതി നല്‍കിയിരിക്കുന്നത്, ഇത് കൂടാതെ ദൃശ്യം ഈ നാട്ടിലെ ഏത് ഫോറന്‍സിക്ക് വിദഗ്ദനെകൊണ്ടും പരിശോദിപ്പിക്കാനുള്ള അവകാശവും കോടതി ദിലീപിനു അനുവദിച്ചീട്ടുണ്ട്.അതായത് ഉത്തമന്മാരെ ഇരയും വേട്ടക്കാരനും തമ്മിലുള്ള ദൃശ്യത്തിലെ സംഭാഷണങ്ങള്‍ ഇനി അധികം വൈകാതെ രേഖയാവും, അത് തന്നെയാണു ദിലീപിനും വേണ്ടത് എന്ന് തോന്നുന്നു.