ബോളിവുഡിന്റെ പ്രിയപ്പെട്ട ദമ്ബതികളാണ് താരറാണിയും മുന്‍ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും. ഇരുവരുടെയും പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വിശേഷമാണ് പ്രിയങ്ക പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.

നിക്കിന് നല്‍കിയ സര്‍പ്പൈസ ഗിഫ്റ്റാ്ണ് ജിനോ എന്ന് പേരിട്ട നായക്കുട്ടി. ഇതിന്റെ കുസൃതിയോടുള്ള ഒരു വീഡേിയോ ആണിപ്പോള്‍ താരങ്ങള്‍ പങ്കുവെച്ചത്. ജിനോ ബെഡ്റൂമില്‍ പോയി നിക്കിനെ ഉണര്‍ത്തുന്നതും ഇതിനിടെ ജിനോ സ്നേഹപ്രകടനവുമാണ് വീഡിയോയില്‍ ഉള്ളത്.

കുടുംബത്തിലെത്തിയ പുതിയ അതിഥിയായ ജിനോയ്ക്കായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് പ്രിയങ്ക ചോപ്ര. രണ്ട് ലക്ഷത്തിന് മുകളിലാണ് ജിനോയുടെ ഫോളോവേഴ്സ്. തികച്ചും സര്‍പ്രൈസായൊരു സമ്മാനവുമായാണ് പ്രി എത്തിയത്. രാവിലെ മുതല്‍ താന്‍ ചിരിച്ചുകൊണ്ടിരിക്കുകയാമെന്നും ഇപ്പോഴും തനിക്ക് ചിരി നിര്‍ത്താനാവുന്നില്ലെന്നും നിക്ക് കുറിച്ചിരുന്നു. പ്രിയയ്ക്ക് നന്ദി അറിയിച്ചും നിക്ക് എത്തിയിട്ടുണ്ട്.

ഡിസംബര്‍ ഒന്നിനായിരുന്നു ഇരുവരും വിവാഹിതരായത്. ജോധ്പൂരില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍.