കാസര്‍കോട്: കാസര്‍ഗോഡ് നടക്കുന്ന സ്‌കൂള്‍ കലോത്സവം ഇന്ന് രണ്ടാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. നിലവില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്.

ആളുകളുടെ ഇഷ്ടപ്പെട്ട ഇനങ്ങളായ ഒപ്പന, തിരുവാതിര എന്നിവയ്ക്ക് പുറമേ കാസര്‍കോടിന്റെ തനത് കലാരൂപമായ യക്ഷഗാനവും ഇന്ന് അരങ്ങിലെത്തും. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം കുച്ചിപ്പുടി മത്സരങ്ങളും ഇന്നുണ്ട്.

അതേസമയം കാണികളെയും, മത്സരത്തിന് എത്തുന്ന കുട്ടികളേയും ബുദ്ധിമുട്ടിക്കുന്നത് ജില്ലയിലെ ഗതാഗതക്കുരുക്കാണ്. മത്സരത്തിനായി ഒരോ വേദികളിലേക്ക് പോകുവാന്‍ മണിക്കൂറുകള്‍ ബ്ലോക്കില്‍പെടുന്ന സാഹചര്യമാണ് ഇന്നലെയുണ്ടായിരുന്നത്. ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ എത്തി രജിസ്റ്റര്‍ ചെയ്ത ശേഷം വേണം അതാത് വേദികളില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുവാന്‍, ദുര്‍ഗയില്‍ നിന്ന് എറ്റവും അടുത്ത വേദിയിലേക്ക് പോലും ഗതാഗതകുരുക്ക് മൂലം പെട്ടന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു.