നടന്‍ ഷെയിന്‍ നിഗമിനെ സിനിമയില്‍ നിന്ന് വിലക്കിയ സംഭവം വലിയ വിവാദങ്ങളിലേയ്ക്ക നീങ്ങുകയാണ്. നിര്‍മ്മാതാക്കളുടെ സംഘടന, ഇനി ഷെയിനുമായി സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു.നിലവിലെ താരത്തിന്റെ രണ്ട് പ്രൊജക്ടുകളായ കുറുബാനി, വെയില്‍ എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നതായും നിര്‍മ്മാതാക്കളുടെ സംഘടന അറിച്ചിട്ടുണ്ട്. ഷെയിന്‍ വിഷയം സിനിമയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചയാകുമ്ബോള്‍ താരത്തെ പിന്തുണച്ച്‌ കിസമത്ത് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി.

നെഞ്ച് നിറയെ സ്നേഹമുള്ള ഷെയിന്‍ എന്ന ചെറുപ്പക്കാരനെ കുറിച്ചായിരുന്നു സംവിധായകന്റെ വാക്കുകള്‍. എന്റെ സ്വപ്നം “കിസ്മത്ത്” സാക്ഷാത്കരിക്കാന്‍ “കാരവാന്‍” ഇല്ലാതെ “ഏ സി സ്യൂട്ട് “റൂമില്ലാതെ “പ്രതിഫലം” വാങ്ങാതെ കൂടെ നിന്ന ഷൈന്‍ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനാണ് ഷെയിന്‍- ഷനവാസ് ബാവക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മലയാള സിനിമയുടെ വെള്ളിത്തിരയില്‍ പിന്നെയും പിന്നേയും ഹിറ്റ് അടിച്ച്‌ വിജയശ്രീലാളിതനായി നില്‍ക്കുന്ന ഷെയിന്‍ നിഗമിനെ താന്‍ സ്വപ്ന കണ്ടുവന്നും ഷാനവാസ് കെ ബാവക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന പത്രസമ്മേളനത്തിലാണ് ഷെയിന്‍ അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളായ കുറുബാനി, വെയില്‍ എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചത്. രണ്ട് ചിത്രങ്ങള്‍ക്കും കൂടിയും ഏഴ് കോടിയോളം രൂപ നഷ്ടം സംഭവിച്ചതായും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതുവരെ താരത്തിന് വിലക്കുണ്ടാകുമെന്നും , ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയേയും അറിയിച്ചിട്ടുണ്ടെന്നു സംഘടന ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ഷാനവാസ് കെ ബാവക്കുട്ടി ഫേസ്ബുക്ക് പോസ്റ്റ്

ഞാനിപ്പോള്‍ ഒരു മനോഹര “സ്വപ്നം” കണ്ടു !!!

“ഉല്ലാസ” ത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിരിച്ച്‌ “വെയിലും” “കുര്‍ബാനിയും” ചിത്രീകരണം പൂര്‍ത്തികരിച്ച്‌ “വലിയ പെരുന്നാള്‍” സൂപ്പര്‍ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയില്‍ പിന്നെയും പിന്നെയും ഹിറ്റടിച്ച്‌ വിജയശ്രീലാളിതനായി നില്‍ക്കുന്ന ഞങ്ങളുടെ ഷൈന്‍ നിഗത്തിനെ ….

എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവന്‍ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം “കിസ്മത്ത്” സാക്ഷാത്കരിക്കാന്‍ “കാരവാന്‍” ഇല്ലാതെ “ഏ സി സ്യൂട്ട് “റൂമില്ലാതെ “പ്രതിഫലം” വാങ്ങാതെ കൂടെ നിന്ന ഷൈന്‍ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ …❤️

NB … സ്വപ്നത്തിന്റെ അവസാനം ഞാന്‍ ഞെട്ടി ഉണര്‍ന്ന കാഴ്ച കൂടി പറയട്ടെ “കിസ്മത്ത്” എന്ന സിനിമ യുടെ പ്രൊഡ്യൂസര്‍ “ഷൈലജ മണികണ്ഠനെ” അസോസിയേഷന്‍ മെമ്ബര്‍ഷിപ്പ് ലഭിക്കാന്‍ ഇന്റര്‍വ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകള്‍ …” ഇത്തരം സിനിമകള്‍ തിയറ്ററില്‍ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ”