ഏഷ്യന്‍ ക്ലാസ്സിക് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിയായ ലിബാസ് സാദിഖും. ഡിസംബര്‍ രണ്ടു മുതല്‍ എട്ടുവരെ കസഖ്സ്ഥാനിലെ അല്‍മാട്ടിയിലാണ് മത്സരം നടക്കുക. കൊച്ചി കൂരിലാണ് ലിബാസ് താമസിക്കുന്നത്.
ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏക വീട്ടമ്മ കൂടിയാണ് ലിബാസ്. നേരത്തെ ദേശീയ പവര്‍ലിഫ്റ്റിങ്ങില്‍ വെങ്കലം നേടിയിരുന്നു. കോളേജില്‍ ബിരുദത്തിന് പഠിക്കുമ്ബോള്‍ വെയിറ്റ് ലിഫ്റ്റിങ്ങിലായിരുന്നു ലിബാസിന്റെ തുടക്കം. പിന്നീടാണ് പവര്‍ ലിഫ്റ്റിങ്ങിലേക്കു ചുവടുമാറ്റിയത്. താനൂര്‍ സ്വദേശി സാദിഖലിയാണ് ഭര്‍ത്താവ്. ഹന്ന ഫാത്തിം, റിദ മിനാല്‍ മക്കളാണ്. പാരാ ഗ്ലൈഡിങ്, സ്‌കൈ ഡൈവിംഗ് തുടങ്ങിയ ഇനങ്ങളിലും ഇവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.