നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സുപ്രീം കോടതി ഇന്ന് നിര്‍ണായക വിധി പറയും. തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രതി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീം കോടതി വിധി പറയുന്നത്. കാറില്‍ വച്ച്‌ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അത് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. അതേസമയം, കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച്‌ 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.