ഫ്രാന്‍സില്‍ ജോലി വാഗ്ദാനം, നാലരക്കോടി രൂപയോളം തട്ടിയെടുത്ത രണ്ടംഗ സംഘം പിടിയിലായി. കൊല്ലം സ്വദേശിയായ അജി (36), കോഴിക്കോട് സ്വദേശിയായ എന്‍.കെ അക്ഷയ് (26) എന്നിവരാണ് പിടിയിലായത്. 40 പേരില്‍ നിന്നാണ് ഇവര്‍ നാലരക്കോടിയോളം രൂപ തട്ടിയെടുത്തത്.

കിടങ്ങൂര്‍ സ്വദേശിയായ ബിനു ജോണിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ബിനുവില്‍ നിന്ന് 10.65 ലക്ഷം രൂപയാണ് അക്ഷയ്യും അജിയും ചേര്‍ന്ന് വാങ്ങിയത്. ഫ്രാന്‍സില്‍ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. എന്നാല്‍ തട്ടിയെടുത്ത പണം ആര്‍ഭാട ജീവിതത്തിനായി പ്രതികള്‍ ഉപയോ?ഗിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്ഷയ് പോളണ്ടില്‍ രണ്ട് കോടി രൂപ വിലയുള്ള രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പൊലീസന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ പ്രതികളെ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പഞ്ചാബിലെ സിര്‍ക്പുര്‍ എന്ന സ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്.