പേരൂര്‍ക്കടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്‌ഐക്കെതിരെ പോക്സോ കേസ്. ബോംബ് സ്ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരയാണു പരാതി. പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്.

കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. പേരൂര്‍ക്കടയിലെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സജികുമാര്‍ അവിടെ തന്നെ താമസിക്കുന്ന മറ്റൊരു പൊലീസുകാരന്റെ മകളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയായിരുന്നു പീഡന ശ്രമം. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസില്‍ പ്രതിയായ സജികുമാര്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു .