ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്കയില്‍ വിലക്ക്. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. കടലാമകള്‍ വലയില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനായി മത്സ്യബന്ധന വലകളില്‍ ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഷന്‍ ഡിവൈസ് ഘടിപ്പിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അമേരിക്ക ഇന്ത്യയില്‍ നിന്നുളള ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത്.

അമേരിക്കയുടെ വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ വിധേയപ്പെടുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമെന്നും, തീരുമാനത്തെ ഇന്ത്യ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും, നിരോധനം നീക്കിയില്ലെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കേരളത്തിലെ കടല്‍ ചെമ്മീന്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.