വെയില്‍ സിനിമയുമായി സഹകരിക്കുന്നില്ലെന്ന കാണിച്ച്‌ നിര്‍മാതാവ് ജോബി ജോര്‍ജ് നടന്‍ ഷെയിന്‍ നിഗത്തിനെതിരെ പരാതിയുമായി എത്തിയിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസേസിയേഷന് കീഴില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ ഷെയിനെ പുതിയ സിനിമകളില്‍ നിന്നും വിലക്കുന്നതായി നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ ദിവസങ്ങളായി അരങ്ങേറി കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമായെന്ന് വേണം പറയാന്‍. സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

‘നിര്‍മ്മാതക്കളുടെ സംഘടന അവരുടെ നിലപാട് വ്യകതമാക്കി… ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്… യോജിക്കാം. വിയോജിക്കാം. ഇനിയെങ്കിലും പറയു… ആഷിക്‌അബു, ശ്യാംപുഷ്‌ക്കരന്‍, രാജീവ് രവി, ഗീതു മോഹന്‍ദാസ്, പാര്‍വതി തിരുവോത്ത്, ഇനിയുമുണ്ട് പേരുകള്‍… നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ?

നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഷെയിന്‍ നിഗം എന്ന നടന്റെ പ്രശനം ലോകം മുഴുവനുള്ള മലയാളികള്‍ ചര്‍ച്ച ചെയ്യുന്നു. മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രീയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പറ്റിയത്. അവനെ നിങ്ങള്‍ അനുകുലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു’. എന്നും ഹരീഷ് പേരടി പറയുന്നു.