വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് നാളെ പരിഗണിക്കും. ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രി കേസെടുത്തത് . കേസ് രജിസ്ട്രി ചീഫ് ജസ്റ്റീസിനു കൈമാറി . കേസ് കോടതി നാളെ പരിഗണിക്കും. ബാര്‍ അസോസിയേഷന്‍ നേതാക്കളും ഭാരവാഹികളും ചേര്‍ന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപാ മോഹനെ തടഞ്ഞുവെച്ചന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ കത്തില്‍ പറയുന്നു. അഭിഭാഷകരുടെ നടപടി കുറ്റകരായ കൃത്യമാണന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെതിരെയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം .