മേരിലാന്‍ഡ്: ഡോ. മദന്‍ മോഹന്‍ (76) മേരിലാന്‍ഡില്‍ നിര്യാതനായി. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

മേരിലാന്‍ഡ് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 2009-ല്‍ വിരമിച്ച ഡോ. മദന്‍ മോഹന്‍ ഫിലോസഫി, ഭഗവത്ഗീത, വേദാന്ത എന്നിവയില്‍ പണ്ഡിതനായിരുന്നു.

ഡോ. പാര്‍വ്വതി മോഹനാണ് ഭാര്യ. ആദിത്യ മോഹന്‍ പുത്രനാണ്.