വാഷിങ്ടണ്‍: യു.എസില്‍ നിയമപരമായ സ്ഥിര താമസത്തിനും കുടുംബ-സ്പോണ്സര് വിഭാഗങ്ങളിലുള്ള ഗ്രീന്‍ കാര്‍ഡിനുമായി കാത്തിരിക്കുന്നത് 40 ലക്ഷം പേരെന്ന് റിപ്പോര്‍ട്ട് . ഇതില്‍ 2,27,000 പേര് ഇന്ത്യക്കാരാണെന്നാണ് വിവരം . മെക്സിക്കോയില്‍ നിന്ന് 15 ലക്ഷം ആളുകളും ചൈനയില്‍ നിന്ന് 1,80,000 പേരും ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുകയാണ് .
ഭൂരിഭാഗവും യു.എസ് പൗരന്മാരുടെ കൂടപ്പിറപ്പുകള്ക്കുള്ള കുടുംബ-സ്പോണ്സര് വിഭാഗത്തിലെ ഗ്രീന്‍ കാര്‍ഡിനുള്ള പട്ടികയിലാണ്. കുടുംബാംഗങ്ങള്‍ വഴിയുള്ള ഗ്രീന്‍ കാര്‍ഡിനാണ് ഭൂരിഭാഗം ഇന്ത്യക്കാരും അപേക്ഷിച്ചിരിക്കുന്നത് . 1,81,000ല്‍ അധികം അപേക്ഷകളാണ് ഇത്തരത്തില്‍ ലഭിക്കുന്നത് . ഇതില്‍ 42000 അപേക്ഷകരും യു.എസ് പൗരന്മാരുടെ വിവാഹിതരായ മക്കളാണ്.