തിരുവനന്തപുരം : ചേട്ടന്റെ കൈകളിലേറാതെ ഇനി മീനുവിന് യഥേഷ്ടം സഞ്ചരിക്കാം. മീനുവിന് സഞ്ചരിക്കാന്‍ ഇലക്‌ട്രിക്കല്‍ വീല്‍ ചെയര്‍ സമ്മാനമായി ലഭിച്ചു. വിവാഹനിശ്ചയത്തിന് മീനുവിനെയും കയ്യിലെടുത്ത് സഹോദരന്‍ മനു എത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സഹോദരങ്ങളുടെ ഈ അപൂര്‍വ്വ യാത്രയും ജീവിതവും അറിഞ്ഞ കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുനില്‍ കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് ഇലക്‌ട്രോണിക് വീല്‍ ചെയര്‍ സമ്മാനിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മനുവിനോട് മാത്രമാണ് ഇക്കാര്യം അറിയിച്ചത്. അങ്ങനെ മീനുവിന് സര്‍പ്രൈസായി സമ്മാനം.

ഓട്ടോ ഡ്രൈവറായ മനുവും കുടുംബവും വിവാഹത്തിന് മുന്നോടിയായി പുതിയ വാടക വീട്ടിലേക്ക് ഉടന്‍ താമസം മാറും. അതിന് മുന്നോടിയാണ് ഏറെ കാലമായുള്ള ആഗ്രഹം സഫലമായത്. വിളപ്പില്‍ പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഇവര്‍ക്ക് വീട് വെച്ച്‌ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.