താഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ സൂക്ഷിക്കുക. പിഴ കൂട്ടിയതിനു പുറമേ മോട്ടോര്‍ വാഹന വകുപ്പിന്റെ കനത്ത പരിശോധനയും വരുന്നു. ഉദ്യോഗസ്ഥര്‍ മാസം കണ്ടെത്തേണ്ട കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്.

ലക്ഷ്യം തികയ്ക്കാന്‍ നിരത്തിലെ വാഹനപരിശോധന കടുപ്പിക്കേണ്ടിവരും. അപകടങ്ങള്‍ പരമാവധി കുറയ്ക്കാനാണു പരിശോധന. അപകടമേഖലകളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.

ലക്ഷ്യം ഇങ്ങനെ

  • സേഫ് കേരള മൊബൈല്‍ എന്‍ഫോഴ്സ്മെന്റ്, ഫ്‌ളൈയിങ് സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാസം 500 കേസുകള്‍ പിടികൂടണം. കുറഞ്ഞത് നാലു ലക്ഷം രൂപ പിഴയീടാക്കണം. മുന്‍പിത് ഒരു ലക്ഷം രൂപയായിരുന്നു.
  • ചെക്ക് പോസ്റ്റുകളില്‍ 50,000 മുതല്‍ നാലു ലക്ഷം രൂപവരെ മാസം പിഴയീടാക്കണം.
  • അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ 100 മുതല്‍ 150 വരെ ചെക്ക് റിപ്പോര്‍ട്ടുകള്‍ കാണിക്കണം. ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ പിഴയും ഈടാക്കണം.
  • ഓഫീസുകളിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ 50 മുതല്‍ 100 വരെ കേസുകളും ഒന്നര ലക്ഷം രൂപ വരെ പിഴയും ചുമത്തണം.