ന്യൂഡല്‍ഹി: ‘വളര്‍ച്ച കുറഞ്ഞിട്ടുണ്ടാകാം. പക്ഷേ ഇതുവരെ മാന്ദ്യമില്ല. ഇനി മാന്ദ്യം ഉണ്ടാവുകയുമില്ല” എന്ന് നിര്‍മല സീതാരാമന്. ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച താഴ്ന്നുവെന്നും എന്നാലതിനെ മാന്ദ്യം ആയി കണക്കാക്കാനാകില്ലെന്നുന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് രാജ്യസഭയില്‍ പറഞ്ഞത്.
ഇന്ത്യയിലെ സാമ്ബത്തിക മുരടിപ്പിനെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് നിര്‍മല ഈ കാര്യം വ്യക്തമാക്കിയത്.
കോര്‍പറേറ്റ് നികുതികളില്‍ വന്‍ ഇളവു നല്കിയ കഴിഞ്ഞ സെപ്റ്റംബറിലെ ഓര്‍ഡിനന്‍സിനു പകരമായുള്ള നികുതി നിയമ (ഭേദഗതി) ബില്‍ 2019, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്സ് അതോറിറ്റി ബില്‍ 2019 എന്നീ പ്രധാന ബില്ലുകളും ധനമന്ത്രി ഇന്നലെ രാജ്യസഭയിലും ലോക്സഭയിലും അവതരിപ്പിച്ചു.