ഫീനിക്‌സ് : അരിസോണയിലെ  സഹോദര സഭകളുടെ കൂട്ടായ്മയായ  അരിസോണ മലയാളീ ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ  ഈ വര്‍ഷത്തെ എക്യൂമിനിക്കല്‍   ക്രിസ്തുമസ് ആഘോഷം ഡിസംബര്‍  14 ന്  വൈകിട്ട്  5 മണിക്ക് ഫീനിക്‌സിലുള്ള  സെന്‍ട്രല്‍ സ്‌കൂള്‍  ഓഡിറ്റോറിയത്തില്‍  നടക്കും.

വിവിധ പള്ളികളിലെ ഗായക സംഘങ്ങള്‍  അവതരിപ്പിക്കുന്ന  കര്‍ണ്ണാനന്ദകരമായ  കരോള്‍ ഗാനങ്ങളും , മനോഹരമായ നൃത്തങ്ങളും, സ്‌കിറ്റുകളും   മറ്റു വൈവിദ്ധ്യമാര്‍ന്ന  കലാപരിപാടികളും ചേര്‍ത്തിണക്കിയ  ഈ ആഘോഷം  മികവുറ്റതായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

സെന്റ്  തോമസ്  ഓര്‍ത്തഡോക്‌സ്  പള്ളി വികാരി  ഫാദര്‍.ഷിന്‌ടോ ഡേവിഡ് (പ്രസിഡന്റ്) കിരണ്‍ കോശി(സെക്രട്ടറി ) കുരിയന്‍ എബ്രഹാം (ട്രഷറര്‍ )തോമസ്  അപ്രേം  (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ) രാജേഷ്  മാത്യു (ഫുഡ് കോഓര്‍ഡിനേറ്റര്‍) എന്നിവരുടെ  നേതൃത്വത്തിലുള്ള  കമ്മറ്റി  ഈ പരിപാടിയുടെ വിജയത്തിനായി  പ്രവര്‍ത്തിക്കുന്നു . ഈ ക്രിസ്തുമസ് പരിപാടി ഒരാഘോഷമാക്കുവാന്‍  എല്ലാ മലയാളി സുഹൃത്തുക്കളെയും  കുടുംബ സമേതം സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി  ഭാരവാഹികള്‍ അറിയിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്കു :

കിരണ്‍ കോശി (സെക്രട്ടറി)       :  602 882 3339

കുരിയന്‍ എബ്രഹാം  ട്രഷറര്‍ ): 602 690 7892