ഡല്‍ഹി: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് ലോക്സഭയില്‍ ഉന്നയിച്ച്‌ കെ.മുരളീധരന്‍ എംപി. ക്രമക്കേടിനെക്കുറിച്ച്‌ സിബിഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു. തട്ടിപ്പില്‍ ഉള്‍പ്പട്ടവരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിഷയം ലോക്സഭയിലും അവതരിപ്പിച്ചത്.