വാഷിങ്ടണ്‍: കുടിയേറ്റ തട്ടിപ്പ് കണ്ടെത്തുന്നതിന് വേണ്ടി യു.എസ് സര്‍ക്കാര്‍ നടത്തുന്ന വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയ 90 വിദേശ വിദ്യാര്‍ഥികളെ യു.എസ്. ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി . ഇതില്‍ ഭൂരിഭാഗം പേരും ഇന്ത്യന്‍ വംശജരാണ് . ഇവരില്‍ പലരും ഇന്ത്യയിലെ യു.എസ് എംബസി അനുവദിച്ച അംഗീകൃത വിസ ഉപയോഗിച്ച് നിയമപരമായാണ് യു.എസിലെത്തിയത്.
ഡെട്രോയ്റ്റ് മെട്രോപൊളിറ്റന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഫാര്‍മിങ്ടണ്‍ എന്ന വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയ 161 വിദ്യാര്‍ഥികല്‍ നേരത്തെ അറസ്റ്റിലായിരുന്നു . ഇത് കൂടാതെയാണ് 90 പേര്‍ വീണ്ടും അറസ്റ്റിലാവുന്നത്