മലയാള സിനിമയുടെ നെടുംതൂണുകളായ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ഒരു മെഗാ ചിത്രം
ഏതൊരു പ്രേക്ഷകന്റെയും സ്വപ്നമാണ്.
കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നിര്‍മാണ കമ്ബനി ഈ അപൂര്‍വ്വ താര സംഗമത്തിന് ചെറിയ സാധ്യത നല്‍കിക്കൊണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു. “ഒന്നായി വരണോ, മൂന്ന് ആയി വരണോ??? എന്തായാലും വരും.ബാക്കി വിവരങ്ങള്‍ ഇനി ഇനി ഒരു വെള്ളിക്കു മുന്‍പ് “good will entertainment” സിനിമാ നിര്‍മ്മാണ കമ്ബനി കഴിഞ്ഞദിവസം യൂട്യൂബില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണിത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി മലയാള സിനിമയുടെ മൂന്ന് നെടും തൂണുകള്‍. ഇവര്‍ മൂന്നു പേരും ഒരുമിച്ച്‌ ഒരു ചിത്രം ഏതൊരു മലയാളിയുടേയും വലിയ സ്വപ്നമാണ്.താര സംഗമത്തിന്റെ ഒരു ചിത്രമൊരുക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍ നല്‍കി മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്ബനി തന്നെ രംഗത്തുവന്നതോടെ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷ ഭരിതരായിരിക്കുകയാണ് ഇപ്പോള്‍. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍ അവസാനമായി ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ ബ്രഹ്മാണ്ട വിജയങ്ങളായിരുന്നു. ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയങ്ങള്‍ നേടിയതിനു പുറമേ സൂപ്പര്‍താരങ്ങളുടെ അപൂര്‍വ സംഗമത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്.അണിയറയില്‍ ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും നിര്‍മ്മാണ കമ്ബനി പുറത്തുവിട്ടിട്ടില്ല.എങ്കിലും അടുത്ത ദിവസങ്ങളില്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് നല്‍കി കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും എന്ന് തന്നെയാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്.

മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറും ആക്ഷന്‍ കിങും ഒരുമിച്ച്‌ ഒരു ചിത്രത്തില്‍ വന്നു കഴിഞ്ഞാല്‍ അതില്‍പരം വലിയൊരു ചിത്രം കേരളത്തില്‍ ഉണ്ടാവുകയില്ല എന്നത് വളരെ വലിയ വസ്തുതയാണ്. കാരണം വര്‍ഷങ്ങള്‍ക്കിപ്പുറവും 3 സൂപ്പര്‍ താരങ്ങളുടെയും ആരാധകര്‍ കൂടുതല്‍ ശക്തി പെട്ടിരിക്കുന്നു. എല്ലാ താരങ്ങള്‍ക്കും ആരാധകര്‍ ഏറെയുള്ളതിനാല്‍ ഇത്തരത്തില്‍ ഒരു ചിത്രത്തിന്റെ സാധ്യതകള്‍ വളരെ വലുതാണ്. ഏതൊരു മലയാളിയുടെയും ഈ ഒരു സ്വപ്ന ചിത്രം യാഥാര്‍ത്ഥ്യം ആകണം എന്ന് തന്നെയാണ് ഇത് ഏവരും പ്രതീക്ഷിക്കുന്നത്.
എല്ലാ ആരാധകര്‍ക്കും ഒരുപോലെ ആവേശം നല്‍കുന്ന ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള നിര്‍മ്മാണക്കമ്ബനിയാണ് good will entertainment. കമ്ബനിയുടെ നിര്‍മാണത്തില്‍ പുതുതായി പുറത്തിറങ്ങാനിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രമാണ്.