കൊല്ലം: കടയ്​ക്കലില്‍ വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക്​ യാത്രികനെ പൊലീസ്​ ലാത്തികൊണ്ട്​ എറിഞ്ഞുവീഴ്​ത്തി. ഗുരുതര പരിക്കോടെ യാത്രികന്‍ കിഴക്ക്ഭാഗം സ്വദേശി സിദ്ദിഖ്​(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്​ കൊണ്ട്​ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന്​ ബൈക്ക്​ മറ്റൊരു കാറിലിടിച്ച്‌​ വീഴുകയായിരുന്നു. സിദ്ദിഖി​​െന്‍റ തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സിദിഖിനെ കായംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌​ പൊലീസ്​ കടന്നുകളഞ്ഞു. ബന്ധുക്കളെത്തിയാണ്​ യുവാവിനെ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചത്​.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്ത്​ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സിദ്ദിഖിനു നേരെ ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ്​ ഉദ്യോഗസ്ഥന്‍ ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തു.