ലോകമെമ്ബാടുമുള്ള സവിശേഷവും ക്രിയാത്മകവുമായ സിനിമകള്‍ ജാപ്പനീസ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ചലച്ചിത്രമേളയാണ് ടോക്കിയോ ഫിലിമെക്‌സ്. ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന വേഷത്തിലെത്തുന്ന സനല്‍ കുമാര്‍ ചിത്രം ‘ചോല’യാണ് ഇപ്പോള്‍ ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നേരത്തെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നവാഗതനായ അഖില്‍ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ചോല.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ നിര്‍മ്മാണം ജോജു ജോര്‍ജും കാര്‍ത്തിക്ക് സുബ്ബരാജും ചേര്‍ന്നാണ്. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചോല ഡിസംബര്‍ ആറിന് തിയേറ്ററിലെത്തും.