വാഷിങ്ടണ്‍: ഷികാഗോയില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതിയുടെ വൈരാഗ്യമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍. കേസിലെ മുഖ്യ പ്രതിയായ ഡൊണാള്‍ഡ് തേര്‍മാന്‍ നിരവധി തവണ പെണ്‍കുട്ടിയുമായി സംസാരിക്കാനും ഫോണ്‍വഴി ബന്ധപ്പെടുത്താനും ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇത് നിരസിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് . തേര്‍മാന്‍ കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞിരുന്നു. ഇലനോയ് സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ഓണേഴ്സ് വിദ്യാര്‍ഥിനിയും ഹൈദരാബാദ് സ്വദേശിയുമായ റൂത്ത് ജോര്‍ജാണ് കൊല്ലപ്പെട്ടത് . ശ്വാസംമുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
കൊലപാതകം നടന്ന ദിവസവും തേര്‍മാന്‍ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ശ്രമം നടത്തിയിരുന്നു . ഇത് അവഗണിച്ചപ്പോഴാണ് ഇയാള്‍ പിന്തുടര്ന്ന് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറകളില്‍ പതിഞ്ഞിരുന്നു.
ജാമ്യം നല്‍കാതെ പ്രതിയെ കസ്റ്റഡിയില്‍ വെക്കാനാണ് കോടതിയുടെ ഉത്തരവ് . ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ഡൊണാള്‍ഡ് തേര്മാനെതിരെ ചുമത്തിയിരിക്കുന്നത് . കുറ്റം തെളിഞ്ഞാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ജീവപര്യന്തം തടവുവരെ ലഭിക്കും.