ഐഎസിനെയും വെല്ലുന്ന ഭീകരതയാണ് മെക്സിക്കന്‍ ലഹിമരുന്നു മാഫിയകളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇവയെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 90 ദിവസങ്ങളായി ഞാന്‍ ഇതിന്റെ പുറകിലാണ്. നിങ്ങള്‍ക്കറിയാമല്ലോ, പ്രഖ്യാപനം അത്ര എളുപ്പമല്ല. പല പ്രക്രിയകളിലൂടെയും കടന്നു പോകാനുണ്ട്. നിലവില്‍ മികച്ച രീതിയിലാണ് മുന്നേറ്റം. വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകും…’ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണിത്. അദ്ദേഹം നടത്താനിരിക്കുന്ന ആ ‘വലിയ പ്രഖ്യാപനം’ രാജ്യാന്തര ലഹരിമരുന്നു കടത്തിലുണ്ടാക്കാന്‍ പോകുന്ന ആഘാതവും ചെറുതല്ല.

യുഎസിലെ മന്‍ഹാറ്റനിലുള്ള ജയിലില്‍ വാക്വീന്‍ ഗുസ്മാന്‍ ജീവപര്യന്തത്തിനൊപ്പം 30 വര്‍ഷവും തടവ് അനുഭവിക്കുമ്ബോഴും സിനലോവ കാര്‍ട്ടലെന്ന കൊടും മാഫിയ സംഘത്തിന്റെ അടിവേരുകള്‍ക്കു തെല്ലും ഇളക്കമില്ലെന്ന തിരിച്ചറിവിലാണ് പുതിയ പ്രഖ്യാപനമെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

മെക്സിക്കോയിലെ ലഹരിമരുന്നു രാജാവ് വാക്വീന്‍ ഗുസ്മാന്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നു ട്രംപ് പറഞ്ഞിരുന്നു. പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്‍ ബില്‍ ഒ റെയ്‌ലിയുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ തുറന്നു പറച്ചില്‍.