ടെക്‌സസ് : സൗത്ത് ഈസ്റ്റ് ടെക്‌സസില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന ക്രിസ്റ്റിന്‍ റോളിന്‍സ് കൊല്ലപ്പെട്ടതായി ചേംമ്പേഴ്‌സ് കൗണ്ടി ഷെറിഫ് ബ്രയാന്‍ ഹോത്തോണ്‍ നവംബര്‍ 25 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടെക്‌സസ് ലിബര്‍ട്ടിയിലായിരുന്നു സംഭവം. വീടിനു സമീപം വെച്ചാണ് കാട്ടുപന്നികള്‍ ഇവരെ ആക്രമിച്ചത്. ശരീരമാസകലം നിരവധി ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ജെഫര്‍സര്‍ കൗണ്ടി കൊറോണര്‍ അറിയിച്ചു.
പ്രായമുള്ളവരെ ശുശ്രൂഷിച്ചിരുന്ന ഇവരെ കാണാതിരുന്നതിനെ തുടര്‍ന്ന് 89 വയസ്സുള്ള സ്ത്രീയാണ് പോലീസിനെ അറിയിച്ചത്.
അന്വേഷണത്തിനൊടുവില്‍ വീടിനു സമീപം ഇവര്‍ അബോധാവസ്ഥയില്‍ കഴിയുന്നതാണ് പോലീസ് കണ്ടത്. ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമീപത്തുള്ള നിരവധിപേര്‍ കാട്ടുപന്നികളുടെ ശല്യം വര്‍ദ്ധിച്ചു വരുന്നതായി പരാതിപ്പെട്ടിരുന്നു. ഫെന്‍സുകളെ പലപ്പോഴും ഇവ വീടുകളിലേക്ക് കടന്നിരുന്നതായും ഇവര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയില്‍ ചില പന്നികളെ കണ്ടെത്തിയിരുന്നു.