വെതര്‍ഫോര്‍ഡ്(ടെക്‌സസ്): ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വീടുമുറ്റത്തു തയ്യാറാക്കിയിരുന്ന നാറ്റിവിറ്റി സീനില്‍ നിന്നും ജീസസ് ക്രൈസ്റ്റിനെ മോഷ്ടിച്ച പ്രതിയെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു. നവംബര്‍ 23 ശനിയാഴ്ച രാത്രി 8.3000 നായിരുന്നു. സംഭവം.
കറുത്ത വസ്ത്രം ധരി്ച്ച അമേരിക്കന്‍ വനിത വീടിനു മുറ്റത്തു പ്രവേശിച്ചു ജീസസ്സിനെ മോഷ്ടിക്കുന്ന ചിത്രം ക്യാമറയില്‍ പതിഞ്ഞിരുന്നു. അതൊടൊപ്പം ഇവര്‍ ധരിച്ചിരുന്ന ഷൂവിന്റെ അടയാളവും സ്ഥത്തു കണ്ടെത്തിയിരുന്നു.
ഞങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ജീസസിനെ അവര്‍ക്കായിരിക്കാം വേണ്ടത്, മോഷണത്തെ കുറിച്ചു വീട്ടുടമസ്ഥന്‍ പോലീസിനോടു പ്രതികരിച്ചതിങ്ങനെയായിരുന്നു. മോഷ്ടിച്ചതു ജീസസ്സിനെയാണെങ്കിലും, ഇത്തരം മോഷണത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഷെറിഫ് ഫൗളര്‍ പറഞ്ഞു. മോഷണത്തിന് വനിതയെ പ്രേരിപ്പിച്ചതെന്നാണെന്നും അന്വേഷിക്കേണ്ടതുണ്ടെന്നു ഷെറിഫ് കൂട്ടിച്ചേര്‍ത്തു.
ജീസസ്സിനെ മോഷ്ടിച്ചതിനുശേഷം അപ്രത്യക്ഷമായ യുവതിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹകരണം പോലീസ് അഭ്യര്‍ത്ഥിച്ചു. വിവരം ലഭിക്കുന്നവര്‍ ക്രൈം സ്‌റ്റോപ്പേഴ്‌സ് 817 599 5555 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.