അച്ഛനും മകളും തമ്മിലുള്ളസ്‌നേഹത്തിന്‍റെ മിഴിവു തെളിയിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മകളെ നെഞ്ചോട് ചേര്‍ത്തുനില്‍ക്കുന്ന വിനീത് ശ്രീനിവാസന്‍റെ ചിത്രം നടി ലിസിയാണ് പങ്കുവെച്ചത്.

ചെന്നൈയില്‍ വെച്ചു നടന്ന ‘ഹെലന്‍’ സിനിമയുടെ സെലിബ്രിറ്റി ഷോയുടെ ഇടവേളയില്‍ ലിസി ചിത്രം പകര്‍ത്തിയത് .

സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വിനീത് നല്ലൊരു അച്ഛനാണെന്നും എല്ലാ അച്ഛന്‍മാര്‍ക്കും മാതൃകയാണെന്നും ലിസി ലക്ഷ്മി ചിത്രത്തോടൊപ്പം കുറിച്ചു.