ന്യൂഡല്‍ഹി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. അഖിലേന്ത്യാ കമ്മിറ്റിയുടേതാണു തീരുമാനം. സംസ്ഥാന കമ്മിറ്റി മുതല്‍ ബൂത്ത് തലം വരെയുള്ള എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടവയില്‍ ഉള്‍പ്പെടുന്നു.
സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതു ലക്ഷ്യമിട്ടാണ് അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് ഈ നീക്കത്തെ എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരില്‍ പ്രവര്‍ത്തകരെ തമ്മില്‍ തല്ലിക്കരുതെന്നാണ് ഡീനിന്റെ ആവശ്യം.
തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തേണ്ടെന്നു കെപിസിസിയും പ്രതിപക്ഷ നേതാവും നേരത്തെ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു നിരാകരിച്ച യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം കമ്മിറ്റികള്‍ പിരിച്ചുവിടുകയായിരുന്നു.