യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിറ്റി പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം.സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് ഉത്തരവിറക്കി.

ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും വിധമാണ് നടപടി. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പുമായി സംസ്ഥാനത്തെ നേതാക്കള്‍ സഹകരിക്കാത്തതിനാല്‍ ആരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുമില്ല. യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് എതിരഭിപ്രായം ആണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉള്ളത്.