ക്രി​​​സ്ത്യ​​​ൻ മെഡിക്കൽ കോളജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അസോസി യേഷൻ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ഖ്യ​​​വ​​​ക്താ​​​വും മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ അ​​​ല്മായ ട്ര​​​സ്റ്റി​​യും ​സി​​​ന്തൈ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് വൈ​​സ് ചെ​​യ​​ർ​​മാ​​നു​​മാ​​യ എ​​​റ​​​ണാ​​​കു​​​ളം​ കു​​​റു​​​പ്പം​​​പ​​​ടി എ​​​ന്പാ​​​ശേ​​​രി ജോ​​​ർ​​​ജ് പോ​​​ൾ (70) അ​​ന്ത​​രി​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​യി​​രു​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം നാ​​​ളെ വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​നു എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ. ഭാ​​​ര്യ: ലി​​​സി ജോ​​​ർ​​​ജ്, മ​​​ക്ക​​​ൾ: പൗ​​​ലോ ജോ​​​ർ​​​ജ് (ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, സി​​​മേ​​​ഗ ഇ​​​ൻ​​​ഗ്രേ​​​ഡി​​​യ​​​ന്‍റ്സ്), മി​​​റി​​​യ ജോ​​​ർ​​​ജ്.

വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ ജോ​​​ർ​​​ജ് പോ​​​ൾ, കോ​​​ല​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി കേ​​​ര​​​ള കൗ​​​ണ്‍​സി​​​ൽ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ, കൊ​​​ച്ചി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (കു​​​സാ​​​റ്റ്) സി​​​ൻ​​​ഡി​​​ക്ക​​​റ്റ് മെ​​​ംബ​​​ർ, കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ അ​​​ത്ത​​​നേ​​​ഷ്യ​​​സ് കോ​​​ള​​​ജ് ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് അം​​​ഗം, ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി അം​​​ഗം, ബോം​​​ബെ ഇ​​​ന്ദി​​​ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ ഓ​​​ഫ് ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ബോ​​​ർ​​​ഡ് അം​​​ഗം എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. 2017 മാ​​​ർ​​​ച്ച് ഒ​​​ന്ന് മു​​​ത​​​ൽ മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ അല്മായ ട്ര​​​സ്റ്റി​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ച്ചി മെ​​​ട്രോ അ​​​ഡ്വ​​​സൈ​​​റി ബോ​​​ർ​​​ഡം​​​ഗം, എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രി​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ മു​​​ൻ ട്ര​​​സ്റ്റി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്‌ഠി​​​ച്ചി​​​ട്ടു​​​ണ്ട്.