മലയാള സിനിമയിൽ സെലിബ്രേഷൻ മൂഡിലുള്ള ചിത്രങ്ങളുടെ സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ സംവിധായകന്‍ പിന്നീട് ചങ്ക്‌സ്, അഡാറ് ലവ് എന്നീ ചിത്രങ്ങളും ഒരുക്കിയിരുന്നു. ഒമര്‍ ലുലുവിന്റെ എറ്റവും പുതിയ ചിത്രമായ ധമാക്ക റിലീസിങ്ങിനൊരുങ്ങുകയാണ്. ക്രിസ്മസിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

 

 

ധമാക്ക കഴിഞ്ഞ് പവര്‍സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ സംവിധാനം ചെയ്യുന്നത്. ബാബു ആന്റണിയാണ് ചിത്രത്തിലെ നായകന്‍.എന്നാല്‍ ഇത് കുറിച്ചതിനേത്തുടര്‍ന്ന് നിരവധി കമന്റുകള്‍ വിമര്‍ശനവുമായി എത്തി. ഒമര്‍ ലുലു ഫീല്‍ഡ് ഔട്ട് ആക്കുന്ന അടുത്തയാള്‍ എന്നതായിരുന്നു ഒരു കമന്റ്. എന്നാല്‍ ഈ കമന്റിന് ഒമര്‍ കൃത്യമായ മറുപടി നല്‍കി.താന്‍ ഫീല്‍ഡിലുള്ള ആരെവെച്ചാണ് ഇതിനുമുമ്ബ് നായകനാക്കി ചിത്രമെടുത്തത് എന്ന് ഒമര്‍ തിരിച്ച്‌ ചോദിച്ചു. സിജു വില്‍സണ്‍, ബാലു വര്‍ഗീസ്, റോഷന്‍, അരുണ്‍ എന്നിവരായിരുന്നു നായകര്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല റിലീസ് ആയ ഒരു ചിത്രവും നിര്‍മാതാവിന് നഷ്ടം വരുത്തിയിട്ടില്ല എന്നും ഒമര്‍ പറഞ്ഞു.