തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​ സന്ദര്‍ശനത്തിനായി തൃ​പ്തി ദേ​ശാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​തി​ക​ള്‍ എ​ത്തി​യ​തിന് പി​ന്നി​ല്‍ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ആ​ര്‍​എ​സ്‌എ​സും സി​പി​എ​മ്മും ചേ​ര്‍​ന്നു ന​ട​ത്തി​യ ഗൂഡാ​ലോ​ച​ന​യാ​ണ് ഇതിന് പി​ന്നി​ലെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

‘തൃ​പ്തി ദേ​ശാ​യി​യു​ടെ ച​രി​ത്രം പ​രി​ശോ​ധി​ക്ക​ണം. ക​ഴി​ഞ്ഞ​കാ​ല നി​ല​പാ​ടു​ക​ളും രാ​ഷ്ട്രീ​യ ബ​ന്ധ​വും പ​രി​ശോ​ധി​ക്ക​ണം. ആ​ക്ടി​വി​സം ന​ട​ത്താ​നാ​ണെ​ങ്കി​ല്‍ മ​റ്റെ​ന്തെ​ല്ലാം വേ​ദി​ക​ളു​ണ്ട്. ശ​ബ​രി​മ​ല​യി​ല്‍ പോ​യി നാ​ട​കം ന​ട​ത്തേ​ണ്ട കാ​ര്യ​മി​ല്ല. സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നായിരുന്നു ശ്രമം. ഇ​തി​ന് പി​ന്നി​ല്‍ വ​ന്‍ ഗൂ​ഡാലോ​ച​ന​യു​ണ്ട്.’ – മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

തൃ​പ്തി ദേ​ശാ​യി​യും സം​ഘവും എ​ത്തു​ന്ന​തി​നു​ മുമ്ബ് ബി​ന്ദു അ​മ്മി​ണി സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി മ​ന്ത്രി എ.​കെ. ബാ​ല​നെ ക​ണ്ട​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. അ​ത് എ​ന്തിനായിരുന്നുവെന്ന് വ്യ​ക്ത​മാ​ക്കാ​ന്‍ മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.