ശ്രീഹരിക്കോട്ട: കാര്‍ട്ടോസാറ്റ് -3 ഉള്‍പ്പെടെ പതിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പിഎസ്‌എല്‍വി സി 47ന്റെ കുതിപ്പിന് ഐഎസ്‌ആര്‍ഒ കൗണ്ട്ഡൗണ്‍ തുടങ്ങി. നാളെ 9.28നാണ് ഇരുപത്തിയേഴു മിനിറ്റിനുള്ളില്‍ പതിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനുള്ള വിക്ഷേപണം.
ഇന്ത്യയുടെ ഇമേജ് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -3 യുടെ കൂടെ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ മൂന്നാംതലമുറ ഹൈറസലൂഷന്‍ ഭൂനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് മൂന്നാണ് വിക്ഷേപിക്കുന്നതില്‍ പ്രമുഖന്‍. 1625 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹം, നഗര ,ഗ്രാമീണ തീരദേശ മേഖലകളിലെ വികസനത്തിനും ഭൂവിനിയോഗത്തിനും ആവശ്യമായ ഫോട്ടോകളാണ് നല്‍കുക.
ISRO
✔
@isro
#ISRO #PSLV #Cartosat3
26 hours countdown for the launch of PSLV-C47 mission commenced today at 0728 Hrs (IST) from SDSC SHAR, Sriharikota.
Launch is scheduled at 0928 Hrs IST on November 27, 2019
Updates will continue…
View image on Twitter
13.9K
9:00 AM – Nov 26, 2019
Twitter Ads info and privacy
2,468 people are talking about this
രാവിലെ 9.28 ന് കുതിച്ചുയരുന്ന പിഎസ്‌എല്‍വി പതിനേഴു മിനിറ്റിനകം കാര്‍ട്ടോസാറ്റിനെ ഭ്രമണപഥത്തില്‍ എത്തിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. തൊട്ടുപിറകെ അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഭ്രമണപഥത്തിലെത്തും. ഇന്നു രാവിലെ 7.28നാണ് 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങിയത്.
ഇസ്‌റോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് നാനോ ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ഏകദേശം 320 ടണ്‍ ഭാരമുള്ള പിഎസ്‌എല്‍വിഎക്‌സ്‌എല്‍ നാല് റോക്കറ്റിനാണ് ഇത്തവണ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലേക്കെത്തുന്ന ചുമതല.