മുംബൈ: മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ്. ത്രി കക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കേണ്ടത്​ ഹോട്ടലിലല്ല, നിയമസഭയിലാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ഫഡ്‌നാവിസ് സര്‍ക്കാര്‍ വിജയിക്കുകയും അടുത്ത അഞ്ചു വര്‍ഷത്തേക്ക്​ സംസ്ഥാനത്തെ നയിക്കുകയും ചെയ്യും.162 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന്​ പറയുന്ന ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലില്‍ അല്ലെന്നും സഭയിലാണെന്നുമായിരുന്നു രാം മാധവ്​ പ്രതികരിച്ചു.

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്ബ് മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഇന്ന്​ ഉത്തരവിട്ടത്. രഹസ്യ ബാലറ്റ് ഉപയോഗിക്കരുതെന്നും വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.