കായംകുളം: കൃഷ്ണപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അന്‍പതിലധികം കോഴികള്‍ ചത്തു . കാപ്പില്‍ കിഴക്ക് വസന്താലയത്തില്‍ സുശീലന്റെ ഫാമിലെ കോഴികളെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത് . കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം . കഴിഞ്ഞമാസവും ഈ ഫാമില്‍ക്കയറി തെരുവുനായ്ക്കള്‍ 125 ഓളം കോഴികളെ കൊന്നിരുന്നു.