വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് നടത്തപ്പെട്ട 2019 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ വിര്‍ജീനിയ സെന്റ് ജൂഡ് എഫ് സിയെ പരാജയപ്പെടുത്തി  ബാള്‍ട്ടിമോര്‍  ഖിലാഡീസ് ജേതാക്കളായി.

ബാള്‍ട്ടിമോര്‍  ഖിലാഡീസ്സിലെ ഡാനിമികച്ച പ്ലെയറും സെന്റ് ജൂഡിലെ ബിപ്‌സണ്‍ ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍ കീപ്പറുമായി. ഡോ.മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്നസമാപന ചടങ്ങില്‍ സ്‌പോണ്‍സേഴ്‌സായ  വാഷിംഗ്ടണ്‍ കേരളാ അസ്സോസിയേഷന്‍    പ്രെസിഡെന്റ് നിരാര്‍കുന്നത്ത്  , സെക്രട്ടറി മനു എംഎസ്, ഡോ. രെഞ്ചു തച്ചങ്കരി, റെക്‌സ് തോമസ്, കെസിഎസ് പ്രസിഡന്റ് സന്തോഷ് ജോര്‍ജ്ജ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ എംഎസ്എല്‍ സെക്രട്ടറി സിദ്ദിഖ് കൃതജ്ഞത രേഖപ്പെടുത്തി.