ചിക്കാഗോ: യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി-ചിക്കാഗോ വിദ്യാര്‍ഥിനി റൂത്ത് ജോര്‍ജിനെ (19) ലൈംഗികമായി ആക്രമിക്കുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയും ചെയ്ത കേസില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ഡൊണള്‍ഡ് ഡി. തര്‍മനെ (28) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, ലൈംഗീകാക്രമണം തുടങ്ങിയ ചാര്‍ജുകള്‍ ചുമത്തി.

2016 ല്‍ നടന്ന മോക്ഷണ കേസില്‍ ശിക്ഷിക്കപ്പെട്ട്  6 വര്‍ഷം ജയിലായിരുന്നു ഇയാള്‍. പരോളില്‍ പുറത്തിറങ്ങിയപ്പോഴാണ് ഈ കൊലപാതകം നടത്തിയത്‌. ഫൈനല്‍ പരീക്ഷ അട്ത്തതിനാല്‍ ലൈബ്രറിയില്‍ ഇരുന്നു പഠിച്ച ശേഷം രാത്രി ഒന്നരയോടെ കാമ്പസിലെ പാര്‍ക്കിംഗ് ലോട്ടിലുള്ള കാറിലേക്കു പോയ റൂത്തിനെ ഇയാള്‍ പിന്തുടരുകയായിരുന്നു. യൂണിവേഴ്‌സിറ്റിയുമായി ഇയാള്‍ക്ക് ബന്ധമില്ല. റൂത്തുമായി മുന്‍ പരിചയവുമില്ല. പാര്‍ക്കിംഗ് ലോട്ടിലും സമീപത്തുമുള്ള കാമറകള്‍ പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത് തെലുഗ് കുടുംബാംഗം ആണു റൂത്ത്‌