കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ സി​ഐ അ​നൂ​പ് ജോ​സി​നു സ​സ്പെ​ൻ​ഷ​ൻ. റി​ട്ട. എ​സ്ഐ കെ.​ആ​ർ. ശ​ശി​ധ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​യ​ൽ​വാ​സി സി​ജു ര​ക്ഷ​പ്പെ​ട്ട​തി​ലാ​ണു സ​സ്പെ​ൻ​ഷ​ൻ.

സി​ജു​വി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു എ​ന്നാ​ണ് പോ​ലീ​സ് വാ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സി​ജു ത​ന്നെ​യാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​യ​താ​ണെ​ന്നും ശ​ശി​ധ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ശ​ശി​ധ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം ത​ല​യ്ക്ക് അ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ജു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ശ​ശി​ധ​ര​നെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ത്തി​നാ​യി സി​ജു​വി​ന്‍റെ വീ​ട്ടു​പ​രി​സ​ര​ത്ത് പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി.

ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നു “വി​ട്ട​യ​ച്ച’ സി​ജു ചെ​മ്മ​നം​പ​ടി​യി​ൽ ഇ​റ​ങ്ങി. പ്ര​ദേ​ശ​ത്തെ മൂ​ന്നു വി​ടു​ക​ളി​ലെ​ത്തി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. വീ​ട്ടു​കാ​ർ ഒ​ച്ച​വ​ച്ച​തോ​ടെ ഓ​ടി​മ​റ​ഞ്ഞു. ഇ​തോ​ടെ സി​ജു ക​ട​ന്നു​ക​ള​ഞ്ഞ​താ​ണെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നു. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സി​ജു​വി​നെ വി​ട്ട​യ​ച്ച​താ​ണെ​ന്നു നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.