ഡല്‍ഹി: രാജ്യതലസ്ഥാനത്ത് രൂക്ഷമായി തുടരുന്ന വായുമലിനീകരണം തടയാന്‍ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്ത് . ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണത്തിന് കാരണമാകുന്ന വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്ന വിഷയത്തില്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത് .
‘ഇതിനേക്കാള്‍ നല്ലത് അവരെ ഒറ്റയടിക്ക് കൊല്ലുന്നതാണ്. 15 ബാഗുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് അവരെ ഒറ്റടിക്ക് കൊല്ലൂ. ആളുകള്‍ എന്തിന് ഇങ്ങനെ സഹിക്കണം’ – ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച്, കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.
കോടതി ഉത്തരവുണ്ടായിട്ടും വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനെതിരെ രണ്ടു സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കോടതിയുടെ വിമര്‍ശനം