കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വിമാനം തകര്‍ന്ന് 29 പേര്‍ കൊല്ലപ്പെട്ടു. ബിസിബിയുടെ ഉടമസ്ഥതയിലുള്ള ഡോര്‍ണിയര്‍ 228 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കോംഗോയിലെ ഗോമയില്‍ നിന്ന് ബര്‍നിയിലേക്കു പോയ വിമാനം ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. 17 യാത്രക്കാരും രണ്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം പതിച്ച പ്രദേശത്തുണ്ടായിരുന്നവരും കൊല്ലപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ നിരവധി വീടുകളും തകര്‍ന്നു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ സംശയിക്കുന്നുണ്ട്.

24 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഒരു യാത്രക്കാരനും വിമാനത്തിലെ ജീവനക്കാരനും അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇരുവരെയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെതടക്കം വിലക്ക് നേരിടുന്ന വിമാനകമ്ബനിയാണ് ബിസിബി.