കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പുതിയ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കായി വിദേശത്ത് പോകണമെന്ന ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സിബിഐ കോടതിയാണ് അപേക്ഷ അനുവദിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ദിലീപിന്റെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തത്.

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡിസംബര്‍ രണ്ടിന് പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ ഏല്‍പ്പിക്കാനും നിര്‍ദേശമുണ്ട്.