കൊച്ചി : കൂടത്തായി കൊലപാതക പരമ്ബരയിലെ അന്നമ്മ വധകേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 11 മണിയോടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ജോളിയെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. അന്നമ്മ കേസില്‍ വിശദമായി ചോദ്യം ചെയ്യാന്‍ ജോളിയെ മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.

അന്നമ്മ വധക്കേസിലെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. കൂടാതെ റിമാന്‍ഡില്‍ കഴിയുന്ന മനോജിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം അപേക്ഷ നല്‍കും. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലില്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

ജോളിയുടെ അടുത്ത സുഹൃത്ത് ജോണ്‍സന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി ബുധനാഴ്ചയാണ് രേഖപ്പെടുത്തുക. അതിനിടെ മനോജിന്റെ ജാമ്യാപേക്ഷയും താമരശ്ശേരി കോടതി ഇന്ന് പരിഗണിക്കും.