പിറന്നാള്‍ ദിനത്തില്‍ പ്രിയതമയ്ക്ക് നടന് അജിത്ത് നല്കിയ അപ്രതീക്ഷിത സമ്മാനം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ശാലിനിയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു നവംബര്‍ 20ന്.
പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ ലീലാ പാലസില്‍ ശാലിനിക്കായി അജിത്ത് ഒരു പ്രത്യേക വിരുന്നൊരുക്കി. ശാലിനിയുടെ കോളജിലെ സുഹൃത്തുക്കളെ അജിത്ത് അതിഥിയായി ക്ഷണിക്കുകയും ചെയ്തു.
ശാലിനി അറിയാതെയാണ് അജിത്തിന്റെ നീക്കങ്ങള്‍. കുടുംബത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന ശാലിനിയെ ഹോട്ടലിലെത്തിച്ചു. അപ്പോഴാണ് അജിത് തനിക്ക് കരുതിവച്ച സമ്മാനത്തിന്റെ കാര്യം ശാലിനി അറിഞ്ഞത്.
അജിത്തൊരുക്കിയ പിറന്നാള്‍ സമ്മാനം കണ്ട് ശാലിനി അമ്പരന്നു. ആഘോഷങ്ങള്‍ക്കായി ഹോട്ടലിലെ ഒരു ഹാള്‍ തന്നെ പൂര്‍ണ്ണമായും അജിത്ത് ബുക്ക് ചെയ്തിരുന്നു.