വയനാട്: ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ രാത്രിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും അവര്‍ ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചിരുന്നു.

തമിഴ് ഭാഷയില്‍ തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്ഥലത്ത് പൊലീസ് തിരച്ചില്‍ ശക്തമാക്കി.