മഹാരാഷ്ട്രില്‍ രാഷ്ട്രീയ നാടകം തുടരുന്നു. എന്‍.സി.പിയില്‍ നാല് എം.എല്‍.എമാര്‍ കൂടി തിരിച്ചെത്തി. ഇവര്‍ ഡല്‍ഡഹിയില്‍ നിന്ന് മറ്റു എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടല്‍ ഹയാത്തിലെത്തി. എന്‍,സി.പി യുവജനവിഭാഗം നേതാവ് ദീരജ് ശര്‍മയാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്. മറ്റൊരു എം.എല്‍.എയായ അണ്ണ ബന്‍സോഡെയും തങ്ങളോടൊപ്പം ചേരുമെന്ന് എന്‍.സി.പി അവകാശപ്പെടുന്നു. തങ്ങള്‍ക്ക് 165 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് എന്‍.സി.പി- ശിവസേന- കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.
നര്‍ഹരി സിര്‍വാള്‍, ബാബസാഹേബേ പാട്ടീല്‍, ദൊലത്ത് ദറോഡ, അനില്‍ പാട്ടീല്‍ എന്നിവരാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്‍.സി.പി നേതാവ് അജിത്ത് പവാറിന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.