തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ധനസഹായം അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ പാ​ര്‍​ട്ടി​ക്ക് പ​ണ​മി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹാ​യി​ക്ക​ണ​മെന്നുമാണ് കേ​ജ​രി​വാ​ളിന്റെ അഭ്യര്‍ത്ഥന.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ ചി​ല്ലി​പ്പൈ​സ താ​ന്‍ നേ​ടി​യി​ട്ടി​ല്ലെന്നും ഇതിനിടയില്‍ ഡ​ല്‍​ഹി​യി​ല്‍ നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്തെന്നും അദ്ദേഹം പറഞ്ഞു. ത​നി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​ന​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും കേ​ജ​രി​വാ​ള്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.‌

അ​ന​ധി​കൃ​ത കോ​ള​നി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ വാ​ഗ്ദാനം വിശ്വസിക്കരുതെന്നും താ​ന്‍ ഈ ​കോ​ള​നി​ക​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യും റോ​ഡു​ക​ളും ഓ​ട​ക​ളും നി​ര്‍​മി​ക്കു​ക​യും ചെ​യ്തപ്പോള്‍ അവര്‍ എ​വി​ടെ​യാ​യി​രു​ന്നെ​ന്നും കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചു. ര​ജി​സ്റ്റ​ര്‍ ചെ​യ​തു ത​രു​ന്ന​തു​വ​രെ ആ​രെ​യും വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.