മലയാളികൾക്ക് സുപരിചിതമായ പഴയ കള്ളനും പോലീസും തന്നെയാണ് മറ്റൊരു കഥയിലൂടെയും ആഖ്യാനത്തിലൂടെയും സിജു വിൽസൻ, വിനയ് ഫോർട്ട് എന്നിവരെ പ്രധാന താരങ്ങളാക്കി മനോജ് നായർ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ‘വാർത്തകൾ ഇത് വരെ’ നമ്മളോട് പറയുന്നത്. ഒരു നാട്ടിൽ 90കളുടെ തുടക്കത്തിൽ നടക്കുന്ന മോഷണങ്ങളേയും തുടർന്നുള്ള അന്വേഷണങ്ങളുമാണ് സിനിമ പറയുന്നത്‌.
നർമത്തിൽ പൊതിഞ്ഞ കഥാതന്തു എന്നത് കൊണ്ട് തന്നെ ആദ്യാവസാനം ചിരിയിൽ നിറഞ്ഞ അനുഭവം ആയിരുന്നു സിനിമ. നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, അലൻസിയർ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തിലെ തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. തന്റെ തിരക്കഥ കൊണ്ട് രസച്ചരട് മുറിയാതെ നല്ല ഒഴുക്കുള്ള അവതരണത്തിൽ കഥ പറയുന്നതിൽ മനോജ് നായർ വിജയിച്ചിട്ടുണ്ട്. ഏലധി ഐസക്ക് നിർവഹിച്ച ഛായാഗ്രഹണവും നന്നായിരുന്നു. മെജോ ജോസഫ്‌ ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ വളരെ മികച്ചതായിരുന്നു. പഴമയുടെ ഭംഗിയുള്ള പാട്ടുകൾ ഒരു പ്രത്യേക കൈയ്യടി അർഹിക്കുന്നുണ്ട്‌.

അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തു നീന്നും കലയെ സ്നേഹിക്കുന്ന രണ്ടു പെർ ചേർന്ന് കേരളത്തിൽ എത്തി നിർമ്മിക്കുന്ന ‘വാർത്തകൾ ഇതുവരെ’ എന്ന സിനിമയെക്കുറിച്ചു തികച്ച ആത്മവിശ്വാസത്തിലാണ് ഈ സുഹൃത്തുക്കൾ.  ലോസൺ ബിജുവും പി എസ്  ജി ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ജിബി പാറക്കലുമാണ് ഈ സുഹൃത്തുക്കൾ.  കലയോടുള്ള ഒടുങ്ങാത്ത പ്രേമവും,  സിനിമ എന്ന മാന്ത്രികത്വത്തിന്റെ  രുചിയും മനസ്സിലാക്കിയ ആളാണ് ലോസൺ ബിജു, നിരവധി സിനിമകൾ നേരത്തെ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. ട്രാവൽ രംഗത്തെ അതികായനാണ് ലോസൺ ട്രാവൽസ് ഉടമ ബിജു.  എന്നാൽ റിയൽ എസ്റ്റേറ്റ് രംഗത്തും ഇൻവെസ്റ്റ്മെന്റ് രംഗത്തെയും പ്രമുഖനായ  ജിബിയുടെ ആദ്യത്തെ സിനിമ സംരംഭമാണിത്.

ഈ സിനിമയുടെ തിരക്കഥ വളരെ വെത്യസ്തവും  പുതുമ നിറഞ്ഞതുമാണ്.    കണ്ടു മടുത്ത പതിവ് ശൈലിയിൽ നിന്നു മാറിയാണ്  ഈ സിനിമ നവാഗതനായ മനോജ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യുവ നടന്‍ സിജു വിത്സന്‍,വിനയചന്ദ്രനായി നായകനാവുന്നു. പുതുമുഖം അഭിരാമൻ ഭാർഗ്ഗവൻ ആലീസായും വിനയ് ഫോര്‍ട്ട് മാത്യൂസായും പ്രത്യക്ഷപ്പെടുന്നു.    ഈ അടുത്ത സമയത്തു മലയാള സിനിമയിൽ ഇറങ്ങിയ എല്ലാ നവാഗത സംവിധായകരുടെയും സിനിമകൾ നിറസദസ്സിലാണ് ഓടുന്നത്.  പുതിയ സംവിധായകരെ ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രത്യേകത.

സെെജു കുറുപ്പ്,സുധീർ കരമന,സിദ്ധിഖ്, നന്ദു,നെടുമുടി വേണു,പ്രേംകുമാർ,പി ബാലചന്ദ്രൻ,വിജയരാഘവൻ,അലൻസിയാർ,ഇന്ദ്രൻസ്,കൊച്ചു പ്രേമൻ,വിഷ്ണു പ്രസാദ്,ലെജി ജോസഫ്,മാമുക്കോയ,ശിവജി ഗുരുവായൂർ,നസീർ സംക്രാന്തി,പ്രദീപ് കോട്ടയം,കെ ടി എസ് പട ന്നയിൽ,കെെനകരി തങ്കരാജ്,കൊല്ലം സുധി,കോശി,ലക്ഷ്മി പ്രിയ,ആദ്യ,,പൗളി വത്സൻ,മേരി തേജൻ,അംബിക മോഹൻ തുഠങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

അമേരിക്കയിലെ തീയേറ്ററുകളിലും ഈ സിനിമ ഉടൻ വരുന്നതാണ്.  തിയേറ്റർ ഡീറ്റെയിൽസ് ഉടനെ സോഷ്യൽ മീഡിയ വഴിയായി അറിയിക്കുന്നതാണ്.