ഡാളസ്:വിശ്വാസികള്‍ ഭിന്നതകള്‍ വെടിഞ്ഞു,  ഇടവകയുടെ ആല്മീകവും ലൗകീകവുമായ കാര്യങ്ങളുടെ നിര്‍വഹണത്തിന് ഭരണ സമിതിയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകമറ്റുപള്ളികള്‍ക്കു മാതൃകയായി.

നവംബര്‍ 17 ഞായറാഴ്ച പ്രസിഡണ്ട് റവ.മാത്യു വര്‍ഗീസ് അധ്യക്ഷതവഹിച്ച പൊതുയോഗം വളരെശാന്തമായ അന്തരീക്ഷത്തില്‍ വിവിധസ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

സ്‌നേഹമായ ഭാഷയില്‍ അല്മീകാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വികാരി തെരഞ്ഞെടുത്ത നടപടിക്രമമാണ് ഐകകണ്‌ഠ്യേനയുള്ള തിരഞ്ഞെടുപ്പിനു കാരണമായത്. ഇടവകയുടെഏറ്റവും ഉത്തരവാദിത്വമുള്ള സ്ഥാനമായ ട്രസ്റ്റി പോസ്റ്റിലേക്ക് രണ്ടുസ്ഥാനാര്‍ത്ഥികള്‍ എത്തിയെങ്കിലും സെന്റ്‌പോള്‍സ് ഇടവകജനങ്ങളുടെ ബഹുപിന്തുണയുള്ള  ജോണ്‍ ഉമ്മന്‍ പിന്മാറിയത്തോടുകൂടി ഭരണസമിതി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

എം.സി അലക്‌സാണ്ടര്‍ (വൈസ് പ്രസിഡണ്ട്), തോമസ് ഈശോ (സെക്രട്ടറി), എന്‍.വി എബ്രഹാം (ട്രസ്റ്റി)  രാജു ചാക്കോ (അക്കൗണ്ടന്‍റ്).  വിവിധപ്രാര്‍ത്ഥനകൂട്ടത്തിലേക്കുള്ള പ്രതിനിധികളെയും ഐകകണ്‌ഠ്യേനതിരഞ്ഞെടുത്തു.

പൊതുയോഗം വളരെശാന്തമായും, ഭംഗിയോടും നടത്തിയതില്‍ റവ.മാത്യു ജോസഫ് അഭിനന്ദങ്ങള്‍ രേഖപ്പെടുത്തി.